Tuesday, September 24, 2019

SONG - ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ

ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
ദിവ്യ കൂദാശയായി എന്നിൽ അലിയൂ
സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
പൂർണമായെന്നെ നിന്റേതായി മാറ്റൂ  ........... (2)

"മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ 
സ്നേഹ കുളിരായി നിറയു ഇന്നെൻ ഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ
നിത്യം ആരാധന സ്തുതി നാഥാ" 


സ്നേഹം ഒരപ്പമായി,
എന്നിൽ നിറഞ്ഞിടുമ്പോൾ,
സർവ്വം ആ പാഥേ അർപ്പിക്കാം....(2)

ദിവ്യ സൗഭാഗ്യം അങ്ങെന്റെ സ്വന്തം
ദിവ്യ സൗഭാഗ്യം അങ്ങെന്റെ സ്വന്തം
ആത്മാവുണർന്നു നിൻ സ്തുതി ഗീതികളാൽ....

"മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ
സ്നേഹ കുളിരായി നിറയു ഇന്നെൻ ഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ
നിത്യം ആരാധന സ്തുതി നാഥാ"


ഭൂവിൽ ഞാൻ ഉള്ള കാലം
നേരിൽ എൻ നാഥൻ ഒപ്പം
അങ്ങെൻ പാഥേയും ലക്ഷ്യവും.......(2)

പാരിൻ ദുഃഖങ്ങൾ സർവ്വം നിസാരം,
പാരിൻ ദുഃഖങ്ങൾ സർവ്വം നിസാരം,
പുണ്യ പൂക്കാലമായ് യേശുവെൻ അരികെ...


ദിവ്യ കാരുണ്യമേ ഹൃത്തിൻ ആനന്ദമേ
ദിവ്യ കൂദാശയായി എന്നിൽ അലിയൂ
സ്നേഹ വാത്സല്യമേ ആത്മ സൗഭാഗ്യമേ
പൂർണമായെന്നെ നിന്റേതായി മാറ്റൂ ...

"മഴയായി പൊഴിയു മനസ്സിൻ ഭൂവിൽ
സ്നേഹ കുളിരായി നിറയു ഇന്നെൻ ഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ
നിത്യം ആരാധന സ്തുതി നാഥാ" 



No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...