ക്രിസ്തുമസ് അടുക്കുമ്പോൾ എല്ലാവരും ക്രിസ്തുമസ് ഫ്രണ്ടിനെ കണ്ടെത്താനും, ഫ്രണ്ടാവാനുമുള്ള നെട്ടോട്ടതിലായിരിക്കും,
അപ്പോൾ യേശു നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്...
ആരാണ് ഒരു യഥാർത്ഥ കൂട്ടുക്കാരൻ,
എനിക്ക് സ്നേഹവും, സഹായവും ആവശ്യമുള്ളപ്പോൾ,
ഞാൻ അറിയാത്തിടത്തു ഒറ്റപെട്ടു പോയപ്പോൾ,
പലരും എന്നെ തള്ളിക്കളഞ്ഞപ്പോൾ,
പലരുടെയും മുന്നിൽ പരിഹാസ പാത്രമായി നിന്നപ്പോൾ,
ഞാൻ അറിയാതെ എന്നെ തേടിയെത്തവൻ,
എന്റെ വേദനയിൽ ആശ്വാസം പകർന്നവൻ,
സഹനങ്ങളിൽ എന്റെ കണ്ണുനീർ തുള്ളിയെ ഒപ്പിയെടുത്തവൻ,
തിരികെ ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹത്തോടെ
മാറോടു ചേർത്ത് നിർത്തിയവൻ,
എന്റെ പ്രിയ കൂട്ടുകാരൻ....
ലാഭനഷ്ടങ്ങളുടെ കണക്കുനോക്കാതെ,
യാതൊരു ഉപാധികളും കൂടാതെ സ്നേഹച്ചവൻ,
എന്റെ പ്രിയ കൂട്ടുകാരൻ...
അതായിരിക്കണം ഒരു ക്രിസ്തുമസ് ഫ്രണ്ട്,
അങ്ങനെയൊരു ഫ്രണ്ട് ആവാം നമുക്കോരോരുത്തർക്കും...
ഈ ക്രിസ്തുമസ് നാളിൽ നമ്മുക്കും ഒരുങ്ങാം,
ഒരു ക്രിസ്തുമസ് ഫ്രണ്ടായി.
മറിയത്തിന്റ ഉറ്റചങ്ങാതിയായ് ജോസഫ് മാറിയപോലെ,
ഈശോ ഓരോ മനുഷ്യരുടെയും ഫ്രണ്ടാകാൻ ആഗ്രഹിക്കുമ്പോൾ,
നമ്മൾ നമ്മളെ തന്നെ മാറ്റി ഈശോയുടെ ഫ്രണ്ടായി മാറാം..!!!
ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ
No comments:
Post a Comment
Thank You