Monday, December 4, 2023

Dec 05 | പുൽക്കൂട് തേടി - ക്രിസ്തുമസ് തിരികൾ

 


"എന്റെ ഹൃദയം മെഴുകുപോലെയായി; എന്റെ ഉള്ളിൽ
അത് ഉരുകികൊണ്ടിരിക്കുന്നു"
(സങ്കീർത്തനം 22 : 14) 

ക്രിസ്തുമസ് ഒരു കൂടാരമെങ്കിൽ അതിന്റെ ഉറച്ച നാല് തൂണുകൾക്കു സദൃശം ക്രിസ്തുമസ് തിരികൾ. മനുഷ്യന് ക്രിസ്തുവും അവനോടുള്ള പ്രതീക്ഷ, വിശ്വാസം, ആനന്ദം, സ്നേഹം എന്നിവയാണ് നാല് തൂണുകൾ.തിരികൾ ഉരുകാം എന്നാലും അന്ധകാരത്തെ എതിർത്ത് തോൽപ്പിച്ച് അത് തനിക്കു ചുറ്റുമുള്ളവർക്കു പ്രകാശം പരത്തുന്നു.
 
ഉണ്ണീശോ,എന്റെ ഹൃദയത്തിൽ പിറക്കാനുള്ള മനസ്സിന്റെ കാത്തിരിപ്പാണ് പ്രതീക്ഷ,

എന്റെ വേദനയിലും,ക്ലേശകരമായ അവസ്ഥയിലും എന്നെ കൈവിടില്ലെന്നുള്ള ഉറപ്പാണ് വിശ്വാസം,

എന്റെ ഏതു അവസ്ഥയിലും, ചിലപ്പോൾ രോഗിയാകാം, കടഭാരത്താൽ തളർന്നവനാവാം, അതിലെല്ലാം ഒപ്പമുണ്ടെന്നുള്ള ബോധ്യം, അതാണ് ആനന്ദം,

എന്റെ എല്ലാ നന്മകൾക്കും ഉത്തേജനം നൽകുന്നതാണ് സ്നേഹം,
 
പ്രതീക്ഷ,വിശ്വാസം,ആനന്ദം, സ്നേഹം എന്നീ നാല് തിരികൾ നമുക്കോരോരുത്തർക്കും ക്രിസ്തുമസ് നാളുകളിൽ തെളിയിക്കാം.
നമ്മുടെ ജീവിതത്തിൽ, പ്രതീക്ഷയുടെ,വിശ്വാസത്തിന്റെ,ആനന്ദത്തിന്റെ, സ്നേഹത്തിന്റെ തിരികൾ തെളിച്ച് തീക്ഷണതയോടെ ക്രിസ്തുവിനെ തേടുന്നവരാകാം...

 

ദൈവം നമ്മെളെയെല്ലാം അനുഗ്രഹിക്കട്ടെ


No comments:

Post a Comment

Thank You

Featured post

അവഗണന

ഈ അവഗണനയും ഒരുതരത്തിൽ ഒരു വേദന തന്നെയാണ്, പരിഗണന ഇന്ന് കിട്ടും നാളെ കിട്ടുമെന്നൊക്കെ വിചാരിച്ചു വെറുതെ സമയം കളയാതെ,  ആ വേദനയുടെ ആഴം മനസിലാക്...